Wednesday 5 August 2015

ഗണിത ക്ലബ്ബ്

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ   ഗണിത ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂലൈ 3   ന് വൈകുന്നേരം 3 മണിക്ക്   നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു  നടന്ന ഗണിത ക്വിസിൽ  ജോയൽ ജോർജ് (നാലാം തരം ) ഒന്നാം സ്ഥാനവും അഭിഷിത് കൃഷ്ണൻ (നാലാം തരം ) രണ്ടാം സ്ഥാനവും   ആദർശ്  മാനുവൽ(നാലാം തരം ) മൂന്നാം സ്ഥാനവും നേടി. എല്ലാ ഒന്നിടവിട്ട വെള്ളിയാഴ്ചകളിലും ഗണിത ക്വിസ് നടത്തും . 

വായനാവാരം

  നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിൽ  വായനാവാരം   ഹെഡ്മാസ്റ്റർ കെ രാഘവൻ മാസ്റ്റർ 2015 ജൂണ്‍ 19   ന്  ഉദ്ഘാടനം ചെയ്തു.വായനാവാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ധ്യാപിക വത്സല ടീച്ചർ സംസാരിച്ചു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികൾ സജീവമാക്കി. വായന മത്സരം , വായനക്കുറി പ്പ് രചന മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ  വിതരണം ചെയ്തു.

ബാലസഭ

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ബാലസഭ ഹെഡ്മാസ്റ്റർ കെ രാഘവൻ മാസ്റ്റർ 2015 ജൂണ്‍ 12  ന് വൈകുന്നേരം മൂന്ന് മണിക്ക്  ഉദ്ഘാടനം ചെയ്തു. അനഘ പ്രസാദ്‌  (നാലാം തരം )  കണ്‍വീനറും ജോയൽ  ജോർജ്ജു (മൂന്നാം തരം )   ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

സ്പോട്സ് ക്ലബ്‌

 നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ സ്പോട്സ് ക്ലബ്‌ ഉദ്ഘാടനം 2015 ജൂണ്‍ 10  ന് ഉച്ചയ്ക്ക് 1.30 ന് നടന്നു. അനഘ പ്രസാദ്‌  (നാലാം തരം )  കണ്‍വീനറും അഞ്ജലി (മൂന്നാം തരം )   ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു.

Tuesday 4 August 2015

ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ഇംഗ്ലീഷ്  ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂണ്‍ 8  ന് ഉച്ചയ്ക്ക് 1.30 ന്  നടന്നു. ആദർശ്  മാനുവൽ (നാലാം തരം )  കണ്‍വീനറും  വീണ രാമകൃഷ്ണൻ (നാലാം തരം )  ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറി ച്ച്  തീരുമാനങ്ങൾ എടുത്തു. സ്കൂളിൽ  സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനു പ്രിയ ടീച്ചർ നേതൃത്വം കൊടുക്കും. വ്യാഴാഴ്ചകളിൽ  ഇംഗ്ലീഷ് അസംബ്ലി ആയിരിക്കും .

പരിസ്ഥിതി ദിനാചരണം


നായ്ക്കയം സ്കൂളിൽ പരിസ്ഥിതി  ദിനാചരണം പി.ടി.എ. പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ  നട്ടു പിടിപ്പിച്ചു  .കുട്ടികൾ പൂച്ചെടികളും നട്ടു. പര പ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ  നിന്നും വന്ന്   പരിസ്ഥിതി  ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച്  സംസാരിച്ചു. കുട്ടികൾക്ക് ടൈംടേബിൾ  കാർഡു നൽകി . 'വനവല്ക്കരണം ' പരിപാടി നടന്നു.തൊഴിലുറപ്പ് പ്രവർത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
world environment day

പരിസ്ഥിതി ക്ലബ്ബ്‌

നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂണ്‍ 4 ന് വൈകുന്നേരം 3 മണിക്ക് നടന്നു. അഭിഷിത് കൃഷ്ണൻ (നാലാം തരം )  കണ്‍വീനറും  അഞ്ജന പ്രസാദ്‌(മൂന്നാം തരം )  ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പരിസ്ഥിതി ദിനാചരണം എങ്ങനെയെന്നതിനെക്കുറിച്ച്  തീരുമാനങ്ങൾ എടുത്തു.

പ്രവേശനോത്സവം

നായ്ക്കയം ജി. ഡബ്ല്യു.എൽ .പി.സ്കൂളിൽ   പ്രവേശനോത്സവം നടന്നു.

പ്രവേശനോത്സറാലി

Tuesday 24 March 2015

ഇംഗ്ലീഷ് ഫെസ്റ്റ് മാർച്ച്‌ 30 ന്

             നായ്ക്കയം G W L P സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് 2015 മാർച്ച്‌ 30 ന് ഉച്ചയ്ക്ക് 2 മണി മുതൽ  നടക്കും . ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള ആത്മവിശ്വാസം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫെസ്റ്റ് പൂർണമായും കുട്ടികളുടെ നേതൃത്വത്തിൽ  ആയിരിക്കും .കഥ ,പാട്ട് ,സ്കിറ്റ് ,കളികൾ  തുടങ്ങിയവ ഉണ്ടായിരിക്കും.

LSS പരീക്ഷ മാർച്ച്‌ 28 ന്

2014-2015  അധ്യയന വർഷത്തെ LSS/USS   പരീക്ഷകൾ  മാർച്ച്‌ 28 ശനിയാഴ്ച രാവിലെ 10 മണി  മുതൽ വൈകുന്നേരം 4 മണി വരെ നടക്കും . നായ്ക്കയം G W L P സ്കൂളിൽ നിന്നുമുള്ള  കുട്ടികൾ G U P S ബെളൂരിലാണ് പരീക്ഷ എഴുതേണ്ടത്. മൂല്യനിർണയം മാർച്ച്‌ 29 ന്  BRC ഹോസ്ദുർഗ് വച്ച് നടക്കും.

വർഷാന്ത്യ മൂല്യനിർണയം ആരംഭിച്ചു

 സ്കൂളുകളിൽ  വർഷാന്ത്യ മൂല്യനിർണയം ആരംഭിച്ചു .
 24/ 03/2015 ചൊവ്വാഴ്ച്ച  മുതൽ  30 / 03/2015 തിങ്കളാഴ്ച  വരെയാണ് മൂല്യനിർണയ പ്രവർത്തനങ്ങൾ നടക്കുക .മധ്യവേനലവധിക്കായി  തിങ്കളാഴ്ച സ്കൂൾ അടയ്ക്കും .

Wednesday 4 March 2015

കളിമുറ്റം ഒരുങ്ങി കുട്ടികൾ അഹ്ലാദത്തിമർപ്പിൽ

 നായ്ക്കയം ജി ഡബ്ല്യു എൽ പി സ്കൂളിൽ കുട്ടികൾക്കായി  പാർക്ക് തയാറായി . സീസോ ,ചരിവുതലം ,ഊഞ്ഞാൽ,കറക്കകസേര , എന്നിവയിൽ  മാറിമാറിക്കയറി കുട്ടികൾ  മതിമറന്നാഹ്ലാദിക്കുകയാണ് . കൊടോം -ബെളൂർ  ഗ്രാമപഞ്ചായത്താണ് നായ്ക്കയത്തെ കുരുന്നുകൾക്ക് കളിമുറ്റം സമ്മാനിച്ചത്‌ .
 


 
ചരിവുതലം 


 ഊഞ്ഞാൽ

 

Wednesday 18 February 2015

മെട്രിക് മേള ക്ലാസ്സ് തല പ്രവർത്തനങ്ങൾ

മെട്രിക് മേളയുടെ  ഭാഗമായുള്ള   ക്ലാസ്സ് തല പ്രവർത്തനങ്ങൾ നടന്നു . അളവ് -തൂക്ക  ഉപകരണങ്ങൾ ഉപയോഗിക്കുകയും സ്വന്തമായി  തൂക്കക്കട്ടികളും അളവുജാറുകളും  നിർമ്മി ക്കുകയും  ചെയ്തു .
                                                              


പുസ്തകത്തിൻറെ ഭാരം -തൂക്കി നോക്കൽ 
തൂക്കക്കട്ടി നിർമ്മിക്കാം 


                                                                     തൂക്കക്കട്ടികൾ

                                     
അളവുപാത്രങ്ങൾ 


                                                       കുപ്പിയിൽ വെള്ളം നിറയ്ക്കൽ
                                                     ആർക്കാണ് കൂടുതൽ -  അളക്കൽ 

കളിമുറ്റം ഒരുങ്ങി കുട്ടികൾ അഹ്ലാദത്തിമർപ്പിൽ

                                നായ്ക്കയം ജി ഡബ്ല്യു എൽ പി സ്കൂളിൽ കുട്ടികൾക്കായി  പാർക്ക് തയാറായി. സീസോ ,ചരിവുതലം ,ഊഞ്ഞാൽ,കറക്കകസേര , എന്നിവയിൽ  മാറിമാറിക്കയറി കുട്ടികൾ  മതിമറന്നാഹ്ലാദിക്കുകയാണ് . കൊടോം -ബെളൂർ  ഗ്രാമപഞ്ചായത്താണ് നായ്ക്കയത്തെ കുരുന്നുകൾക്ക് കളിമുറ്റം സമ്മാനിച്ചത്‌ .
 



Thursday 15 January 2015

സൗജന്യ യൂനിഫോം വിതരണം

കുട്ടികൾക്ക് സൗജന്യ യൂനിഫോം  വിതരണം  ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ  ഹെഡ്മാസ്റ്റർ  വിതരണോദ്ഘാടനം  നിർവഹിച്ചു .

                                         സൗജന്യ യൂനിഫോം  വിതരണം 

Tuesday 6 January 2015

കുഞ്ഞുങ്ങളുടെ പച്ചക്കറിത്തോട്ടം


ഇത്  എന്റെ പയര്‍

                                                      
കോവക്ക കൃഷി

ഞങ്ങളുടെ വാഴകള്‍

                                    
                                                            

ശ്രമദാനം


ക്രിസ്തുമസ് അവധി കഴിഞ്ഞെത്തുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ക്ലാസ് മുറികള്‍ കഴുകി വൃത്തിയാക്കിയ നായ്ക്കയത്തെ പുരുഷ സ്വയം സഹായസംഘം പ്രവര്‍ത്തകര്‍.

പുതുവർഷത്തെ വരവേറ്റു


പ്രാർത്ഥന ഗാനത്തോടെ   നായ്ക്കയം  സ്കൂളിൽ പുതുവർഷത്തെ  വരവേറ്റു .
സ്കൂൾ  അസംബ്ലിയിൽ അദ്ധ്യാപികമാർ കുട്ടികൾക്ക് പുതുവൽസരാശംസകൾ നേർന്നു . കുട്ടികൾക്ക് സേമിയ പായസം വിളമ്പി.

പുതുവര്‍ഷത്തെ വരവേല്‍ക്കാം

കുരുന്നുകള്‍ക്ക് ഇത്തിരി മധുരം പകരാം-
പായസത്തിന്റെ പണിപ്പുരയില്‍

പുതുവര്‍ഷത്തിന്റെ മധുരം നുണഞ്ഞ്


ആനയെ കാണാൻ




                            കരയിലെ  വമ്പനെ അടുത്തറിയാൻ കുന്നിന്മുകളിലേക്ക്
പാവം  വമ്പൻ !!!!!-ഭീമൻ  തടി  വലിച്ചു  കയറ്റാൻ കഷ്ടപ്പെടുന്നു  

ക്രിസ്തുമസ് ആഘോഷം

              
ക്രിസ്തുമസ് ആഘോഷത്തില്‍ നിന്ന്

ക്രിസ്തുമസ്  ആശംസകൾ 

കേക്കിന്റെ മധുരം നുകര്‍ന്ന്
കൊള്ളാല്ലേ!!!!.........
.
                                                 
 ക്രിസ്തുമസ് ഫ്രണ്ട് 



                                                   ഇതില്‍ എന്തായിരിക്കും????...