Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 22 August 2014

ഗണിത ക്വിസ് മത്സര വിജയികൾ

 

21 അഗസ്ററ്   2014 ന് നടന്ന ഗണിത  ക്വിസ്  മത്സരത്തിൽ   ആദർശ്  ഒന്നാം സ്ഥാനവുംവീണ രാമകൃഷ്ണൻ  ഒന്നാം സ്ഥാനവും  രണ്ടാം സ്ഥാനവും നേടി.

Wednesday 20 August 2014

സ്കൂള്‍ തല അക്ഷരമുറ്റം ക്വിസ്


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ സ്കൂള്‍ തല അക്ഷരമുറ്റം ക്വിസ്  നടത്തി .  രാഹുല്‍ സുരേന്ദ്രന്‍  ഒന്നാം സ്ഥാനവും  ശ്രീശാന്ത് കെ വി രണ്ടാംസ്ഥാനവും നേടി.

സ്കൂള്‍ തല വിജ്ഞാനോത്സവം വിജയികൾ



നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ സ്കൂള്‍ തല  വിജ്ഞാനോത്സവം നടത്തി . വീണ രാമകൃഷ്ണന്‍,ശ്രീശാന്ത് ,ആദര്‍ശ് മാനുവല്‍ ,ജസ്ന അഗസ്ത്യന്‍, അനഘ  ,ആഗ്നസ് തോമസ്‌, അഞ്ജലി എൻ എന്നിവർ വിജയികളായി .

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ    അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തില്‍ ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി.  തുടര്‍ന്ന് നടന്ന  പൊതുയോഗത്തില്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതി വൈസ് പ്രസി. ശ്രീ കൃഷ്ണന്‍  അധ്യക്ഷം വഹിച്ചു.  ഹെഡ്മാസ്റ്റര്‍ സ്വാഗതം പറ‍ഞ്ഞു .വിദ്യാര്‍ഥികളായ അനഘ,ആദര്‍ശ്,ശ്രീശാന്ത് കെ വി,വീണ രാമകൃഷ്ണന്‍, മദര്‍ പി ടി എ പ്രസിഡന്‍റ് ആശ,മുന്‍ പി ടി എ പ്രസിഡന്‍റ് ഷിജു ഫിലിപ്പ്,ബി ആര്‍ സി പ്രതിനിധി ഷൈനി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ ദേശഭക്തി ഗാനം പാടി.
 അതിനു ശേഷം നടന്ന ക്വിസ് മത്സരത്തില്‍    രക്ഷിതാക്കളും കുട്ടികളും വാശിയോടെ പങ്കെടുത്തു.കുട്ടികളുടെ ക്വിസ് മത്സരത്തില്‍  ശ്രീശാന്ത് കെ വി ഒന്നാം സ്ഥാനവും രാഹുല്‍ സുരേന്ദ്രന്‍ രണ്ടാം സ്ഥാനവും നേടി. രക്ഷിതാക്കളുടെ ക്വിസ് മത്സരത്തില്‍ കവിത രാമകൃഷ്ണന്‍ ഒന്നാം സ്ഥാനവും രാധ സുരേന്ദ്രന്‍ രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് ജിതേഷ് മാസ്ര്‍ കുട്ടികള്‍ക്കായി ക്ലാസ് നടത്തി. ‍സമ്മാനദാനത്തിനു ശേഷം പായസത്തിന്‍റെ മധുരം നുണഞ്ഞ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തിരശീല വീണു.


Thursday 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

ജന്‍മഭൂമി സ്വതന്ത്രയായതിന്‍റ ഓര്‍മ്മ പുതുക്കാന്‍ നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി  സ്കൂളിലെ കുട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.
 പതാക നിര്‍മ്മിച്ചും ദേശഭക്തി ഗാനം പാടിയും,പോസ്റ്റര്‍ നിര്‍മ്മിച്ചും അവര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തയാറായി. അമ്മമാര്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി. സ്കൂള്‍ അലങ്കരിച്ചു.

പണിപ്പുരയില്‍


                                    പതാക നിര്‍മ്മാണം        

                                     പ്ളക്കാര്‍ഡ് നിര്‍മ്മാണം

അമ്മമാര്‍ ശ്രമദാനം നടത്തി

അമ്മമാര്‍ ശ്രമദാനം നടത്തി


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ അമ്മമാര്‍ ശ്രമദാനം നടത്തി. അമ്മമാര്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി. സ്കൂള്‍ പറമ്പിലെ  കാട് കൊത്തി. കു‍ഞ്ഞു മക്കളുടെ കൂടെ സാമ്പാറും കാബേജ് തോരനും കൂട്ടി ഉച്ചഭക്ഷണം കഴിച്ച് അമ്മമാര്‍ മടങ്ങി. അമ്മമാരായകവിത,മേരി,ശ്രീജ,സന്ധ്യ,ആശ,ഉഷ,രമ്യ,പ്രീതി എന്നിവരാണ് ജൂലൈ 31 ആഗസ്ത്14 എന്നീ ദിവസങ്ങളിലായി പങ്കെടുത്തത്

                            നാളത്തെ വന്മരം
                            കുഞ്ഞിക്കാല്‍ നോവൂലേ





Wednesday 13 August 2014

സാക്ഷരം ആരംഭിച്ചു


സാക്ഷരം ആരംഭിച്ചു


                     പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരം പരിപാടി നായ്ക്കയംഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ ആരംഭിച്ചു. മൂന്നാം തരത്തിലെയും നാലാം തരത്തിലെയും  വിദ്യാര്‍ഥികല്ള്‍ക്കായി  S S Aനടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ പിന്നോക്കക്കാരനായി കണ്ടെത്തിയ ഒരു വിദ്യാര്‍ഥിയെയും രണ്ടാം തരത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 6  ഉച്ചയ്ക്ക് രണ്ടു മണിക്ക്  വാര്‍ഡ് മെമ്പര്‍ ശ്രീ നാരായണന്‍ നിര്‍വഹിച്ചു.


പഠിച്ചു വളരാം

യുദ്ധ വിരുദ്ധ ദിനം ആചരിച്ചു


യുദ്ധ വിരുദ്ധ ദിനം ആചരിച്ചു

           നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. ആഗസ്റ്റ് 6ന് സ്കൂള്‍ അസംബ്ളിയില്‍ അധ്യാപിക വത്സല ടി കെ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു സംസാരിച്ചു. വിദ്യാര്‍ഥികളായ അനഘ,ജസ്ന അഗസ്ത്യന്‍  ഇവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന റാലിയില്‍ പ്ലക്കാര്‍ഡുകളുമേന്തി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരന്നു.


ഇനിയൊരു യുദ്ധം വേണ്ട

ചാന്ദ്രദിനം ആഘോഷിച്ചു

ചാന്ദ്രദിനം ആഘോഷിച്ചു


                  നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. ജൂലൈ 21ന് സ്കൂള്‍ അസംബ്ളിയില്‍  ഹെഡ്മാസ്റ്റര്‍ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു സംസാരിച്ചു. വിദ്യാര്‍ഥികളായ ആദര്‍ശ് മാനുവല്‍,വീണ  രാമകൃഷ്ണന്‍ ഇവര്‍ ലഘുപ്രസംഗം നടത്തി. അന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്ന ക്വിസ് മത്സരത്തില്‍  ആദര്‍ശ് മാനുവല്‍ ഒന്നാം സ്ഥാനവും ജസ്ന അഗസ്ത്യന്‍ രണ്ടാം സ്ഥാനവും നേടി.  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാര്‍ത്തകളും വിവരണങ്ങളും മറ്റും ഉള്‍പ്പെടുത്തി ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മിച്ചു

 ആദര്‍ശ് മാനുവല്‍

                       ജസ്ന അഗസ്ത്യന്‍

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod