Wednesday 10 December 2014

അധ്യാപക രക്ഷാകർത്തൃ സമിതി യോഗം

നായ്ക്കയം G W L P S  അധ്യാപകരക്ഷാകർത്തൃ സമിതിയുടെ ഒരു ജനറൽ ബോഡി  യോഗം 12/ 12/ 2014  വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്നതാണ്. എല്ലാ രക്ഷിതാക്കളും സംബന്ധിക്കണം എന്ന്  ഹെഡ്മാസ്റ്റർ  അറിയിച്ചു .

Tuesday 9 December 2014

അഭിഷിത്തിന് അഭിനന്ദനം

സബ്ജില്ല കലാമേളയിൽ ലളിതഗാനത്തിൽ A ഗ്രേഡ്‌ , മലയാളം പദ്യം ചൊല്ലൽ C ഗ്രേഡ്‌  ഇവ നേടിയ  അഭിഷിത്തിനെ   സ്കൂൾ അസംബ്ലി യിൽ  അഭിനന്ദിച്ചു.
 അഭിഷിത്തിനു സ്കൂൾ അസംബ്ലിയിൽ CERTFCATE നല്കുന്നു .
സ്കൂളിൽ നടന്ന രക്ഷകര്തൃ സമ്മേളനത്തിൽ S  M C ചെയർമാൻ ഉണ്ണിക്കൃഷ്ണൻ ഉപഹാരം നല്കുന്നു.

സാക്ഷരം പ്രഖ്യാപനം


നായ്ക്കയം ഗവ : വെൽഫെയർ എൽ പി സ്കൂളിൽ  സാക്ഷരം പ്രഖ്യാപനം നടന്നു . സ്കൂൾ ഹാളിൽ  നടന്ന ചടങ്ങിൽ S M C അംഗങ്ങളുടെയും  രക്ഷിതാക്കളുടെയും  സാന്നിദ്ധ്യത്തിൽ ഹെഡ്മാസ്റ്റർ  സാക്ഷരം പ്രഖ്യാപനം നടത്തി .

സുജിത്തിന് അഭിനന്ദനം


ഹെഡ്മാസ്റ്റര്‍ സാക്ഷരം പ്രഖ്യാപനം നടത്തുന്നു

സാക്ഷരം പരിപാടിയുടെ നാള്‍വഴികളേക്കുറിച്ച് വത്സല ടീച്ചര്‍ വിശദീകരിക്കുന്നു



                                      സുജിത്തിന് S M C ചെയര്‍മാന്‍ ഉപഹാരം നല്‍കുന്നു




സാക്ഷരം പരിപാടിയില്‍ക്കൂടി എഴുത്തും വായനയും അഭ്യസിച്ച സുജിത്ത് സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്നു
                                           

Tuesday 18 November 2014

രക്ഷാകർത്തൃ സമ്മേളനം

രക്ഷാകർത്തൃ     സമ്മേളനത്തിൽ നിന്ന് 

അധ്യക്ഷ പ്രസംഗം - S M C  ചെയർമാൻ
       ക്ലാസ് -  വത്സല ടീച്ചർ 
         


സദസ്

ശിശുദിനാഘോഷം



ശിശുദിനാഘോഷം 

                   നായ്ക്കയം ഗവ.വെല്ഫെയർ എല് പി സ്കൂളിൽ  ശിശുദിനം ആഘോഷിച്ചു . രാവിലെ അസംബ്ലി യിൽ  അദ്ധ്യാപിക വത്സല  പി വി  ശിശുദിന സന്ദേശം നല്കി . വിദ്യാർത്ഥികളായ അനഘ പ്രസാദ്‌ ,ജസ്ന അഗസ്ത്യൻ എന്നിവര് സംസാരിച്ചു . അശ്വിൻ ചാച്ചാജി  ആയി . തുടർന്ന് ശിശുദിന റാലി നടന്നു.


Monday 13 October 2014


ശാസ്ത്ര ക്വിസ്

  അനഘ  ഒന്നാമതായി 

  • സ്കൂൾ തല  ശാസ്ത്ര ക്വിസ് മത്സരത്തിൽ അനഘ  ഒന്നാമതായി ശ്രീശാന്താണ് രണ്ടാമതെത്തിയത് . വിജയികളെ  അനുമോദിച്ചു .

Friday 19 September 2014

Tuesday 16 September 2014

ഓണാഘോഷം

നായ്ക്കയം ജി .ഡബ്ല്യൂ .എൽ .പി.സ്കൂളിൽ ഓണാഘോഷം വളരെ ഭംഗിയായി നടന്നു.

ഓണപ്പരിപാടികളിൽ നിന്ന്




Add caption

Add caption




    




Add caption

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Wednesday 3 September 2014

സ്വാതന്ത്ര്യ ദിന ഡയറി അശ്വിനും ആദർശും ഒന്നാമതായി

  

നായ്ക്കയം ഗവ .വെൽഫെയർ   എൽ പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനഘോഷത്തെ കുറിച്ച്   മികച്ച ഡയറി എഴുതിയ അശ്വിൻ(നാലാം തരം ) ആദർശ്(മൂന്നാം തരം)  എന്നിവർക്ക് സ്കൂൾ  അസംബ്ലിയിൽ   സമ്മാനങ്ങൾ നൽകി .

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 22 August 2014

ഗണിത ക്വിസ് മത്സര വിജയികൾ

 

21 അഗസ്ററ്   2014 ന് നടന്ന ഗണിത  ക്വിസ്  മത്സരത്തിൽ   ആദർശ്  ഒന്നാം സ്ഥാനവുംവീണ രാമകൃഷ്ണൻ  ഒന്നാം സ്ഥാനവും  രണ്ടാം സ്ഥാനവും നേടി.

Wednesday 20 August 2014

സ്കൂള്‍ തല അക്ഷരമുറ്റം ക്വിസ്


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ സ്കൂള്‍ തല അക്ഷരമുറ്റം ക്വിസ്  നടത്തി .  രാഹുല്‍ സുരേന്ദ്രന്‍  ഒന്നാം സ്ഥാനവും  ശ്രീശാന്ത് കെ വി രണ്ടാംസ്ഥാനവും നേടി.

സ്കൂള്‍ തല വിജ്ഞാനോത്സവം വിജയികൾ



നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ സ്കൂള്‍ തല  വിജ്ഞാനോത്സവം നടത്തി . വീണ രാമകൃഷ്ണന്‍,ശ്രീശാന്ത് ,ആദര്‍ശ് മാനുവല്‍ ,ജസ്ന അഗസ്ത്യന്‍, അനഘ  ,ആഗ്നസ് തോമസ്‌, അഞ്ജലി എൻ എന്നിവർ വിജയികളായി .

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ    അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തില്‍ ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി.  തുടര്‍ന്ന് നടന്ന  പൊതുയോഗത്തില്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതി വൈസ് പ്രസി. ശ്രീ കൃഷ്ണന്‍  അധ്യക്ഷം വഹിച്ചു.  ഹെഡ്മാസ്റ്റര്‍ സ്വാഗതം പറ‍ഞ്ഞു .വിദ്യാര്‍ഥികളായ അനഘ,ആദര്‍ശ്,ശ്രീശാന്ത് കെ വി,വീണ രാമകൃഷ്ണന്‍, മദര്‍ പി ടി എ പ്രസിഡന്‍റ് ആശ,മുന്‍ പി ടി എ പ്രസിഡന്‍റ് ഷിജു ഫിലിപ്പ്,ബി ആര്‍ സി പ്രതിനിധി ഷൈനി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ ദേശഭക്തി ഗാനം പാടി.
 അതിനു ശേഷം നടന്ന ക്വിസ് മത്സരത്തില്‍    രക്ഷിതാക്കളും കുട്ടികളും വാശിയോടെ പങ്കെടുത്തു.കുട്ടികളുടെ ക്വിസ് മത്സരത്തില്‍  ശ്രീശാന്ത് കെ വി ഒന്നാം സ്ഥാനവും രാഹുല്‍ സുരേന്ദ്രന്‍ രണ്ടാം സ്ഥാനവും നേടി. രക്ഷിതാക്കളുടെ ക്വിസ് മത്സരത്തില്‍ കവിത രാമകൃഷ്ണന്‍ ഒന്നാം സ്ഥാനവും രാധ സുരേന്ദ്രന്‍ രണ്ടാം സ്ഥാനവും നേടി. തുടര്‍ന്ന് ജിതേഷ് മാസ്ര്‍ കുട്ടികള്‍ക്കായി ക്ലാസ് നടത്തി. ‍സമ്മാനദാനത്തിനു ശേഷം പായസത്തിന്‍റെ മധുരം നുണഞ്ഞ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തിരശീല വീണു.


Thursday 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

സ്വാതന്ത്ര്യ ദിനാഘോഷം ഒരുക്കങ്ങള്‍ തുടങ്ങി

ജന്‍മഭൂമി സ്വതന്ത്രയായതിന്‍റ ഓര്‍മ്മ പുതുക്കാന്‍ നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി  സ്കൂളിലെ കുട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.
 പതാക നിര്‍മ്മിച്ചും ദേശഭക്തി ഗാനം പാടിയും,പോസ്റ്റര്‍ നിര്‍മ്മിച്ചും അവര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തയാറായി. അമ്മമാര്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി. സ്കൂള്‍ അലങ്കരിച്ചു.

പണിപ്പുരയില്‍


                                    പതാക നിര്‍മ്മാണം        

                                     പ്ളക്കാര്‍ഡ് നിര്‍മ്മാണം

അമ്മമാര്‍ ശ്രമദാനം നടത്തി

അമ്മമാര്‍ ശ്രമദാനം നടത്തി


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ അമ്മമാര്‍ ശ്രമദാനം നടത്തി. അമ്മമാര്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി. സ്കൂള്‍ പറമ്പിലെ  കാട് കൊത്തി. കു‍ഞ്ഞു മക്കളുടെ കൂടെ സാമ്പാറും കാബേജ് തോരനും കൂട്ടി ഉച്ചഭക്ഷണം കഴിച്ച് അമ്മമാര്‍ മടങ്ങി. അമ്മമാരായകവിത,മേരി,ശ്രീജ,സന്ധ്യ,ആശ,ഉഷ,രമ്യ,പ്രീതി എന്നിവരാണ് ജൂലൈ 31 ആഗസ്ത്14 എന്നീ ദിവസങ്ങളിലായി പങ്കെടുത്തത്

                            നാളത്തെ വന്മരം
                            കുഞ്ഞിക്കാല്‍ നോവൂലേ





Wednesday 13 August 2014

സാക്ഷരം ആരംഭിച്ചു


സാക്ഷരം ആരംഭിച്ചു


                     പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരം പരിപാടി നായ്ക്കയംഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ ആരംഭിച്ചു. മൂന്നാം തരത്തിലെയും നാലാം തരത്തിലെയും  വിദ്യാര്‍ഥികല്ള്‍ക്കായി  S S Aനടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ പിന്നോക്കക്കാരനായി കണ്ടെത്തിയ ഒരു വിദ്യാര്‍ഥിയെയും രണ്ടാം തരത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 6  ഉച്ചയ്ക്ക് രണ്ടു മണിക്ക്  വാര്‍ഡ് മെമ്പര്‍ ശ്രീ നാരായണന്‍ നിര്‍വഹിച്ചു.


പഠിച്ചു വളരാം

യുദ്ധ വിരുദ്ധ ദിനം ആചരിച്ചു


യുദ്ധ വിരുദ്ധ ദിനം ആചരിച്ചു

           നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. ആഗസ്റ്റ് 6ന് സ്കൂള്‍ അസംബ്ളിയില്‍ അധ്യാപിക വത്സല ടി കെ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു സംസാരിച്ചു. വിദ്യാര്‍ഥികളായ അനഘ,ജസ്ന അഗസ്ത്യന്‍  ഇവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന റാലിയില്‍ പ്ലക്കാര്‍ഡുകളുമേന്തി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരന്നു.


ഇനിയൊരു യുദ്ധം വേണ്ട

ചാന്ദ്രദിനം ആഘോഷിച്ചു

ചാന്ദ്രദിനം ആഘോഷിച്ചു


                  നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍  ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. ജൂലൈ 21ന് സ്കൂള്‍ അസംബ്ളിയില്‍  ഹെഡ്മാസ്റ്റര്‍ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു സംസാരിച്ചു. വിദ്യാര്‍ഥികളായ ആദര്‍ശ് മാനുവല്‍,വീണ  രാമകൃഷ്ണന്‍ ഇവര്‍ ലഘുപ്രസംഗം നടത്തി. അന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്ന ക്വിസ് മത്സരത്തില്‍  ആദര്‍ശ് മാനുവല്‍ ഒന്നാം സ്ഥാനവും ജസ്ന അഗസ്ത്യന്‍ രണ്ടാം സ്ഥാനവും നേടി.  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാര്‍ത്തകളും വിവരണങ്ങളും മറ്റും ഉള്‍പ്പെടുത്തി ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മിച്ചു

 ആദര്‍ശ് മാനുവല്‍

                       ജസ്ന അഗസ്ത്യന്‍

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Thursday 31 July 2014

പുതിയ S.M.C MPTA സ്ഥാനമേറ്റു


നായ്ക്കയം ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ S.M.C  MPTA സ്ഥാനമേറ്റു

 
S M C

 M P T A

 

ജനറല്‍ ബോഡി യോഗം

ഗവണ്മെന്റ് വെല്‍‌ഫെയര്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ ജനറല്‍ ബോഡി യോഗം നടന്നു. S.M CM.  P.T.A. തുടങ്ങിയവ രൂപീകരിച്ചു.S.M.C ചെയര്‍മാനായി പി.ണ്ണിക

Saturday 19 July 2014

അദ്ധ്യാപക  രക്ഷാകര്തൃ  സമിതി  യോഗം 


                    നായ്ക്കയം ജി .ഡബ്ല്യു .എല് പി സ്ക്കൂൾ  അദ്ധ്യാപക  രക്ഷാകര്തൃ  സമിതിയുടെ  ഒരു  പൊതുയോഗം  22 /07 2014 ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2.30 മണിക്ക് ചേരുന്നതാണ്. എല്ലാ രക്ഷി താക്കളും  എത്തിച്ചേരണമെന്ന്  ഹെഡ്മാസ്റ്റർ  അറിയിച്ചു