നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ഗണിത ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂലൈ 3 ന് വൈകുന്നേരം 3 മണിക്ക് നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ഗണിത ക്വിസിൽ ജോയൽ ജോർജ് (നാലാം തരം ) ഒന്നാം സ്ഥാനവും അഭിഷിത് കൃഷ്ണൻ (നാലാം തരം ) രണ്ടാം സ്ഥാനവും ആദർശ് മാനുവൽ(നാലാം തരം ) മൂന്നാം സ്ഥാനവും നേടി. എല്ലാ ഒന്നിടവിട്ട വെള്ളിയാഴ്ചകളിലും ഗണിത ക്വിസ് നടത്തും .
Wednesday 5 August 2015
വായനാവാരം
നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിൽ വായനാവാരം ഹെഡ്മാസ്റ്റർ കെ രാഘവൻ മാസ്റ്റർ 2015 ജൂണ്‍ 19 ന് ഉദ്ഘാടനം ചെയ്തു.വായനാവാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ധ്യാപിക വത്സല ടീച്ചർ സംസാരിച്ചു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികൾ സജീവമാക്കി. വായന മത്സരം , വായനക്കുറി പ്പ് രചന മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബാലസഭ
നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ബാലസഭ ഹെഡ്മാസ്റ്റർ കെ രാഘവൻ മാസ്റ്റർ 2015 ജൂണ്‍ 12 ന് വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്തു. അനഘ പ്രസാദ് (നാലാം തരം ) കണ്‍വീനറും ജോയൽ ജോർജ്ജു (മൂന്നാം തരം ) ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്പോട്സ് ക്ലബ്
നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ സ്പോട്സ് ക്ലബ് ഉദ്ഘാടനം 2015 ജൂണ്‍ 10 ന് ഉച്ചയ്ക്ക് 1.30 ന് നടന്നു. അനഘ പ്രസാദ് (നാലാം തരം ) കണ്‍വീനറും അഞ്ജലി (മൂന്നാം തരം ) ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു.
Tuesday 4 August 2015
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂണ്‍ 8 ന് ഉച്ചയ്ക്ക് 1.30 ന് നടന്നു. ആദർശ് മാനുവൽ (നാലാം തരം ) കണ്‍വീനറും വീണ രാമകൃഷ്ണൻ (നാലാം തരം ) ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറി ച്ച് തീരുമാനങ്ങൾ എടുത്തു. സ്കൂളിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സിനു പ്രിയ ടീച്ചർ നേതൃത്വം കൊടുക്കും. വ്യാഴാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലി ആയിരിക്കും .
പരിസ്ഥിതി ദിനാചരണം
നായ്ക്കയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം പി.ടി.എ. പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു .കുട്ടികൾ പൂച്ചെടികളും നട്ടു. പര പ്പ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വന്ന് പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾക്ക് ടൈംടേബിൾ കാർഡു നൽകി . 'വനവല്‍ക്കരണം ' പരിപാടി നടന്നു.തൊഴിലുറപ്പ് പ്രവർത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പരിസ്ഥിതി ക്ലബ്ബ്
നായ്ക്കയം ജി.ഡബ്ല്യു.എൽ .പി. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബി ൻറെ ഉദ്ഘാടനം 2015 ജൂണ്‍ 4 ന് വൈകുന്നേരം 3 മണിക്ക് നടന്നു. അഭിഷിത് കൃഷ്ണൻ (നാലാം തരം ) കണ്‍വീനറും അഞ്ജന പ്രസാദ്(മൂന്നാം തരം ) ജോയിന്റ് കണ്‍വീനറും ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പരിസ്ഥിതി ദിനാചരണം എങ്ങനെയെന്നതിനെക്കുറിച്ച് തീരുമാനങ്ങൾ എടുത്തു.
Subscribe to:
Posts (Atom)